പയ്യോളി: ഹജ്ജ് യാത്രയുടെ പേരില്‍ പതിനൊന്നാര ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ ഇന്ന് മുതല്‍ എത്തുമെന്ന് സൂചന. തിക്കോടിയിലെ ദമ്പതികളുടെ പരാതിയിലാണ് പയ്യോളി പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം കേസെടുത്തത്. മലപ്പുറം സ്വദേശികളായ അഫ്സലും ഭാര്യ ഫെമിനയും ഇരിങ്ങല്‍ കോട്ടക്കല്‍ സ്വദേശിയായ സക്കീര്‍ ഇയാളുടെ ഡ്രൈവറായ വടകര സ്വദേശി ഹാരിസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇവര്‍ വടകര, കണ്ണൂര്‍, മലപ്പുറം ഭാഗങ്ങളില്‍ നിന്ന് 180 ല്‍ പരം ആളുകളെ ഇത്തരത്തില്‍ വഞ്ചിച്ചതായാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇതില്‍ പയ്യോളി സ്വദേശിയായ മറ്റൊരാള്‍ കൂടി ഇന്ന് പരാതിയുമായി പയ്യോളി പോലീസ് സ്റ്റേഷനില്‍ എത്തുമെന്നാണ് വിവരം.
അതിനിടെ നേരത്തെ എടുത്ത കേസില്‍ പണം കൈമാറിയത്തിന്റെ രേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് പൂര്‍ത്തിയാകുന്ന മുറക്ക് പ്രതികളെ പോലീസ് വിളിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.