പബ്ജി കാമുകനൊപ്പം ജീവിക്കാൻ ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന് പാക് യുവതി; തിരികെയെത്തിക്കാൻ മോദിയോട് അപേക്ഷിച്ച് ഭർത്താവ്

news image
Jul 8, 2023, 9:22 am GMT+0000 payyolionline.in

ന്യൂഡൽഹി: പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവുമായി ജീവിക്കാൻ അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഭാര്യയേയും കുട്ടികളെയും വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയോട് അപേക്ഷിച്ച് പാകിസ്താൻ യുവാവ്. സീമ ഹൈദർ എന്ന യുവതിയാണ് കഴിഞ്ഞ ദിവസം മക്കളുമായി അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്.

സീമയും ഭർത്താവ് ​ഗുലാം ഹൈദറും കാലങ്ങളായി അകന്ന് കഴിയുകയായിരുന്നു. ഇതിനിടെയാണ് സീമ പബ്ജിയിൽ പരിചയപ്പെട്ട ഡൽഹിക്ക് സമീപം ​ഗ്രേറ്റർ നോയിഡ സ്വദേശിയായ സച്ചിൻ എന്ന യുവാവുമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നതും ഇന്ത്യയിലേക്കെത്തുന്നതും. സീമയ്ക്കൊപ്പം നാല് മക്കളും നേപ്പാൾ വഴിയാണ് ഇന്ത്യയിലേക്ക് കടന്നതെന്നാണ് റിപ്പോർട്ട്.

സൗദി അറേബ്യയിൽ ജോലി ചെയ്ത് വരികയായിരുന്ന ​ഗുലാം ഹൈദർ വിവരമറിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രിക്ക് വീഡിയോ സന്ദേശം അയക്കുകയായിരുന്നു. ഭാര്യയെയും മക്കളെയും സുരക്ഷിതമായി പാകിസ്താനിലേക്ക് തിരികെയെത്തിക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. മോദി സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും, തൻ്റെ കുടുംബത്തെ ഇന്ത്യയിലേക്ക് കടത്താൻ പബ്ജിയെ ഉപയോ​ഗപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ ഇന്ത്യൻ മാധ്യമങ്ങൾ തനിക്ക് ഏറെ സഹായകമായിരുന്നുവെന്നും നന്ദി പറയുന്നുവെന്നും ​ഗുലാം ഹൈദർ പറയുന്നു. നിലവിൽ ​ഗ്രേറ്റർ നോയിഡയിലാണ് സീമയും മക്കളുമുള്ളതെന്നാണ് റിപ്പോർട്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe