ചെറുവത്തൂർ: ടൗണിലെ ബേക്കറിയിൽനിന്നും കഴിച്ച പഫ്സിൽ പുഴുവിനെ കണ്ടെത്തി. ചെമ്പ്രകാനത്തെ കുടുംബം കഴിച്ച പപ്പ്സിലാണ് പുഴുക്കളെ കണ്ടത്. ഇതോടെ കുടുംബം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കടയുടമയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് സമ്മതിച്ചു.
പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ബേക്കറിയിലെത്തി പരിശോധന നടത്തി.