ദില്ലി : പദയാത്രിക്കിടെ എഎപി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിനെ കൈയേറ്റം ചെയ്തെന്ന് പരാതി. ദില്ലി കാസ്പുരിയിൽ പദയാത്രിക്കിടെ ബിജെപി പ്രവർത്തകർ കെജ്രിവാളിനെ കൈയേറ്റം ചെയ്തെന്നാണ് എഎപി ഉയർത്തുന്ന ആരോപണം. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് ഇവരെ തടഞ്ഞില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.
മുദ്രാവാക്യങ്ങളുമായെത്തിയ ബിജെപി നിയോഗിച്ച ഗുണ്ടകൾ മുൻ മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ആതിഷി മർലേന ആരോപിച്ചു. ഇവരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നുവെങ്കിൽ വലിയ അപകടമുണ്ടായേനെ. അദ്ദേഹത്തിന് ജീവൻ വരെ നഷ്ടപ്പെടാനിടയാക്കിയേനെ. ഗുരുതര കുറ്റകൃത്യത്തിൽ ദില്ലി പൊലീസ് ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആതിഷി മർലേന ആരോപിച്ചു.