പത്തനംതിട്ട: പത്തനംതിട്ട -കോഴഞ്ചേരി റോഡില്‍ പുന്നലത്ത് പടിക്ക് സമീപമുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. നീലഗിരി സ്വദേശി അജിത്, പുന്നപ്ര സ്വദേശി അഖിൽ എന്നിവരാണ് മരിച്ചത്. ആലപ്പുഴ മുതുകുളം സ്വദേശി സുർജിത്തിന് ഗുരുതരമായി പരുക്കേറ്റു.
പച്ചക്കറി ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ്. അപകടമുണ്ടായത്. കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് പൂർണമായും തകർന്നു.
ഗാനമേള ട്രൂപ്പിന്റെ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചതെന്നാണ് വിവരം. പച്ചക്കറി ലോറി കോഴഞ്ചേരിയിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്നു. പുന്നപ്ര സ്വദേശികളുടേതാണ് പിക്കപ്പ് വാൻ. സീതത്തോട്ടിലെ പരിപാടിക്കു ശേഷം മടങ്ങുകയായിരുന്നു ഗാനമേള സംഘം.