പണം ഇരട്ടിയാക്കാം ഈ പോസ്റ്റ് ഓഫീസ് സ്കീമിലൂടെ; നിക്ഷേപിക്കാം 124 മാസത്തേക്ക്

news image
Mar 20, 2023, 7:24 am GMT+0000 payyolionline.in

ദില്ലി: ദീർഘകാലത്തേക്ക് ഉറപ്പുള്ള വരുമാനമാണോ ലക്ഷ്യമിടുന്നത്? എങ്കിൽ ഏറ്റവും നല്ല മാർഗം പോസ്റ്റ് ഓഫീസിൽ സ്കീമുകളിൽ നിക്ഷേപിക്കുന്നതാണ്. പോസ്റ്റ് ഓഫീസിന്റെ ചില സ്കീമുകളിൽ, നിക്ഷേപകർക്ക് പല ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ പലിശ നിരക്കുകൾ ലഭിക്കുന്നു.

പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്) തുടങ്ങിയ സ്കീമുകൾ 7 ശതമാനത്തിൽ കൂടുതൽ പലിശ വരുമാനം നേടാനാകുന്ന ചില പദ്ധതികളാണ്. അതേ സമയം, മറ്റൊരു ജനപ്രിയ പദ്ധതിയായ കിസാൻ വികാസ് പത്രയിൽ (കെവിപി) നിക്ഷേപിക്കുന്നതിലൂടെ പ്രതിവർഷം 6.9 ശതമാനം കൂട്ടുപലിശ പ്രയോജനപ്പെടുത്താം. കിസാൻ വികാസ് പത്ര സ്‌കീമിന്റെ പ്രത്യേകതകളറിയാം.

 

കിസാൻ വികാസ് പത്ര

കിസാൻ വികാസ് പത്ര സ്കീമിന് കീഴിൽ നിലവിൽ ലഭിക്കുന്ന പലിശ നിരക്കിലൂടെ 10 വർഷവും 4 മാസവും കൊണ്ട് നിക്ഷേപകർക്ക് തങ്ങളുടെ നിക്ഷേപ തുക ഇരട്ടിയാക്കാൻ സാധിക്കും. അതായത്, ഇന്ന് കിസാൻ വികാസ് പത്ര സ്‌കീമിൽ നിക്ഷേപിച്ചാൽ 124 മാസം കൊണ്ട്
അത് 2 ലക്ഷമായി ഉയരും. കിസാൻ വികാസ് പത്ര പദ്ധതി നിലവിൽ 6.9% പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ന് ലഭിക്കുന്ന പല ബാങ്ക് സ്ഥിരനിക്ഷേപങ്ങളേക്കാളും കൂടുതലാണ് ഇത്. ഈ ചെറുകിട സമ്പാദ്യ പദ്ധതിയുടെ ചില പ്രധാന സവിശേഷതകൾ അറിയാം –

നിക്ഷേപ തുക:

കിസാൻ വികാസ് പത്ര സ്‌കീമിൽ നിക്ഷേപിക്കാൻ സാധിക്കുന്ന കുറഞ്ഞ തുക 1000 രൂപയാണ്. തുടർന്ന് 100 രൂപയുടെ ഗുണിതങ്ങളിൽ നിക്ഷേപിക്കാം. ഈ സ്കീമിന് കീഴിലുള്ള നിക്ഷേപത്തിന് പരമാവധി പരിധിയില്ല.

മെച്യൂരിറ്റി:

കിസാൻ വികാസ് പത്ര സ്‌കീമിൽ നിക്ഷേപിച്ച തുക കാലാകാലങ്ങളിൽ ധനമന്ത്രാലയം നിർദ്ദേശിക്കുന്ന കാലയളവ് അനുസരിച്ച് കാലാവധി പൂർത്തിയാകും. നിലവിൽ, നിങ്ങൾ ഇന്ന് നിക്ഷേപിച്ചാൽ, അത് 124 മാസത്തിന് ശേഷം കാലാവധി പൂർത്തിയാകും. എന്നിരുന്നാലും, പ്രത്യേക സാഹചര്യങ്ങളിൽ അകാല പിൻവലിക്കൽ അനുവദനീയമാണ്.

കൈമാറ്റം:

അക്കൗണ്ട് ഉടമയുടെ മരണം സംഭവിച്ചാൽ, അക്കൗണ്ട് ജോയിന്റ് ഹോൾഡർക്ക് കൈമാറാവുന്നതാണ്. എന്നാൽ നിബദ്ധനാകൾ ബാധകമായിരിക്കും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe