ജലന്ധർ: പഞ്ചാബിലെ ബട്ടിൻഡ ജില്ലയിൽ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. കോട് ഷമീർ റോഡിൽ തൽവണ്ടി സാബോയിൽ നിന്ന് വരികയായിരുന്ന ബസ് പാലം കടക്കുന്നതിനിടെ കനാലിലേക്ക് മറിഞ്ഞാണ് അപകടം.
അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്ന് പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. 18 ഓളം പേർ ഷഹീദ് ഭായ് മണി സിംഗ് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടത്തിന്റെ കാരണം അന്വേഷിച്ചു വരികയാണ്.