പകർപ്പവകാശ ലംഘനം: നയൻതാരയ്‌ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ

news image
Nov 27, 2024, 7:03 am GMT+0000 payyolionline.in

ചെന്നൈ> നെറ്റ്ഫിക്ല്സ് ഡോക്യുമെന്ററിയിലെ പകർപ്പവകാശ ലംഘനത്തിന് നടി നയൻ താരയ്ക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനുമെതിരെ നടൻ ധനുഷ് ഹൈക്കോടതിയിൽ. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത നയൻതാര–വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ നാനും റൗഡി താൻ എന്ന ധനുഷ്‌ നിർമ്മിച്ച ചിത്രത്തിന്റെ ബിടിഎസ് ദൃശ്യങ്ങൾ ഉപയോ​ഗിച്ചതിനെതിരെയാണ് ധനുഷിന്റെ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്.

നേരത്തെ പത്ത് കോടിരൂപയുടെ കോപ്പിറൈറ്റ് നോട്ടീസ് അയച്ച ധനുഷിനെതിരായ നയൻതാരയുടെ തുറന്ന കത്ത് വലിയ വിവാദമായിരുന്നു. ആരാധകർക്കു മുമ്പിൽ കാണിക്കുന്ന നിഷ്കളങ്കമുഖമല്ല ധനുഷിന്റേതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണ്‌ ധനുഷെന്നും താരം ഇൻസ്‌റ്റഗ്രാമിൽ കുറിച്ചു.

 

നയൻതാരയെ നായികയാക്കി വിഘ്നേശ് ശിവനാണ്‌ നാനും റൗഡി താൻ എന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. ആ സിനിമയുടെ സെറ്റിൽനിന്നാണ്‌  നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. അതിനാൽ തന്നെ ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ അനുവാദം ചോദിച്ചിരുന്നു. എന്നാൽ ധനുഷിന്റെ നിർമാണക്കമ്പനി അനുവാദം കൊടുത്തില്ലെന്നും ഇത്‌ പരിഗണിക്കുന്നത്‌ മനപൂർവം വൈകിക്കുകയും ചെയ്‌തതായി നയൻതാര പറഞ്ഞു.

തുടർന്ന്‌ ഇന്റർനെറ്റിൽ ഇതിനോടകം തന്നെ പ്രചരിച്ച സിനിമയിലെ ദൃശ്യങ്ങൾ ഇവർ ഡോക്യുമെന്ററിയുടെ ട്രയിലറിൽ ഉൾപ്പെടുത്തി. അതേ തുടർന്ന്‌ ഇത്‌ പകർപ്പാവകാശ ലംഘനമാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു ധനുഷ്‌. ധനുഷ്‌ പകപോക്കുകയാണെന്നും സിനിമയിലെ മുഖമല്ല ജീവിതത്തിൽ നടന്റേതെന്നും നയൻതാര പറഞ്ഞു.

ധനുഷിനെതിരെ കടുത്ത വിമൾശനമുന്നയിച്ചതിന് പിന്നാലെ നയൻതാരക്കെതിരെ  രൂക്ഷമായ സൈബർ ആക്രമണമുണ്ടായത്. എന്നാൽ ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള പാർവതി തിരുവോത്ത് ,അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസൻ തുടങ്ങിയവർ നയൻതാരയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe