ന്യൂയറാണേ… ഒന്ന് ശ്രദ്ധിച്ചോ… പുതുവത്സര ആഘോഷം; കൊച്ചിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസ്

news image
Dec 28, 2025, 11:54 am GMT+0000 payyolionline.in

പുതുവത്സരം ആഘോഷിക്കാൻ കേരളക്കര തയ്യാറെടുക്കുമ്പോൾ അപകടങ്ങളും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ കൊച്ചിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച് സിറ്റി പൊലീസ്. ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷ വീഴ്ച്ചയുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് തീരുമാനം. ഇത് സംബന്ധിച്ച തീരുമാനങ്ങൾ സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

 

ഫോർട്ടു കൊച്ചിയിൽ കർശന സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തും. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ കർശന പരിശോധനകളുമുണ്ടാകും. വിദേശികളുൾപ്പെടെ നിരവധിയാളുകൾ എത്തുന്ന സാഹചര്യത്തിൽ വിദേശികൾക്കായി പ്രത്യേക പവലിയൻ ഉണ്ടാക്കുകയും ചെയ്യും. ആംബുലൻസ് ഫയർഫോഴ്സ് സേവനങ്ങൾ ഒരുക്കുകയും ചെയ്യും. അട്ടിമറി സാധ്യതകൾ ഒഴിവാക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കുമെന്നും ഡോഗ് സ്ക്വാഡിൻ്റെ ഉൾപ്പടെ പരിശോധനയുണ്ടാകുമെന്നുമാണ് പൊലീസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe