ന്യൂനമര്‍ദ്ദപാത്തി: കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ, കാറ്റിന് 55 കിമീ വരെ വേഗം; ജാഗ്രത പാലിക്കാൻ നിര്‍ദ്ദേശം

news image
Jun 26, 2024, 11:12 am GMT+0000 payyolionline.in
തിരുവനന്തപുരം: മധ്യ കേരള തീരം മുതൽ  മഹാരാഷ്ട്ര തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂന മർദ്ദപാത്തിയുടെ ഫലമായി കേരളത്തിൽ മഴ അതിശക്തമായി തുടരും.  കേരള തീരത്ത് പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നുണ്ട്. അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

നാളെ കണ്ണൂര്‍, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റഡാർ ഡാറ്റാ പ്രകാരം കേരള തീരത്ത് കാലവർഷക്കാറ്റ്  മണിക്കൂറിൽ പരമാവധി 45-55  കിലോമീറ്റർ വരെ  വേഗതയിലാണ് വീശുന്നത്.

 

ഈ വർഷത്തെ കാലവർഷ സീസണിലെ സംസ്ഥാനത്തെ  ഏറ്റവും കൂടിയ മഴയാണ് ഇന്ന്  രേഖപ്പെടുത്തിയത്,  ശരാശരി 69 .6 മില്ലിമീറ്റർ. കോട്ടയം ജില്ലയിൽ ശരാശരി 103 മില്ലിമീറ്റർ മഴയും  വയനാട്  (95 .8 മില്ലിമീറ്റർ), കണ്ണൂർ (89 .2 മില്ലിമീറ്റർ) കാസർഗോഡ്  (85 ) എറണാകുളം  (80 .1 )മഴയും രേഖപ്പെടുത്തി. കോട്ടയം ജില്ലയിലെ  കിടങ്ങൂരിൽ 199 ല്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24  മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. കോട്ടയം (174) വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഡാം (165 മില്ലിമീറ്റർ) മഴ രേഖപ്പെടുത്തി. കേരളതീരത്തു ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നുണ്ട്. ഇന്നും നാളെയും കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe