ന്യൂഡൽഹി: നവീകരിച്ച ട്രാവൻകൂർ പാലസ് വെബ് സൈറ്റിന്റെ സ്വിച്ച് ഓൺ കർമവും ബ്രോഷറിന്റെ പ്രകാശനവും കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കേരള ഹൗസ് റസിഡന്റ് കമീഷണർ അജിത്ത് കുമാർ ബ്രോഷർ ഏറ്റുവാങ്ങി. വ്യവസായ മന്ത്രി പി രാജീവ്, റവന്യു മന്ത്രി കെ രാജൻ, അഡീഷണൽ റസിഡന്റ് കമ്മീഷണർ ചേതൻ കുമാർ മീണ, കൺട്രോളർ സി എ അമീർ എന്നിവർപങ്കെടുത്തു. വെബ്സൈറ്റ് വിലാസം: https://travancorepalace.kerala.gov.in