തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ജനറൽ ആശുപത്രിയിൽ വൈദ്യുതി വിതരണം തടസപ്പെട്ടതോടെ ശസ്ത്രക്രിയകൾ മുടങ്ങി. ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്നാണ് ശസ്ത്രക്രിയകൾ മുടങ്ങിയത്. 11 രോഗികളുടെ ശസ്ത്രക്രിയകൾ നടന്നില്ല. ഇതോടെ, ആശുപത്രിയിൽ രോഗികളും ബന്ധുക്കളും പ്രതിഷേധിച്ചു. ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള സബ്സ്റ്റേഷനിലുണ്ടായ തകരാർ മൂലമാണ് വൈദ്യുതി തടസപ്പെട്ടതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പകരം ഒരുക്കിയിരുന്ന ജനറേറ്ററും പ്രവർത്തിച്ചില്ല. മൂന്ന് ദിവസത്തേക്ക് ശസ്ത്രക്രിയകളും സ്കാനിംഗ് ഉൾപ്പടെയുള്ളവയും ആശുപത്രിയിൽ നടക്കില്ലെന്ന് അധികൃതർ അറിയിച്ചു.
നെയ്യാറ്റിൻകരയിൽ സർക്കാർ ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിൽ കരണ്ടില്ല; 11 രോഗികളുടെ ശസ്ത്രക്രിയകൾ മുടങ്ങി
Nov 6, 2023, 8:21 am GMT+0000
payyolionline.in
ദില്ലിക്ക് ശ്വാസം മുട്ടുന്നു,വായുമലിനീകരണം അപകടാവസ്ഥയിലേക്ക്,പകൽ സമയങ്ങളിൽ പോ ..
ചേര്‍ത്തലയില്‍ 10 ഗ്രാമിന്റെ ചെറിയ പാക്കറ്റുകൾ, മൊത്തം 10.5 ലക്ഷത്തിന്റെ ക ..