നീറ്റ് ക്രമക്കേട്: ‘ഒറ്റപ്പെട്ട സംഭവം, പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ല’; എൻടിഎ സുപ്രീംകോടതിയില്‍

news image
Jul 10, 2024, 1:49 pm GMT+0000 payyolionline.in

ദില്ലി: നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമാണെന്നും വ്യാപക ചോർച്ച ഈക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതിയിൽ നിലപാട് എടുത്ത് കേന്ദ്രവും എൻടിഎയും. പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും പരീക്ഷ ഫലം റദ്ദാക്കേണ്ടത് ഇല്ലെന്നും എൻടിഎ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാട്ന, ഗോധ്ര എന്നിവിടങ്ങളിൽ ഒതുകുന്ന ക്രമക്കേടുകൾ മാത്രമാണ് നടന്നത്.

തെറ്റായ കാര്യങ്ങൾ ചില വിദ്യാർത്ഥികൾ നടത്തിയതായി കണ്ടെത്തിയത് ചിലയിടങ്ങളിൽ മാത്രമാണ്. ഇത് പൂർണ്ണമായി പരീക്ഷ നടപടികളെ ബാധിക്കുന്നില്ലെന്നും എൻടിഎ പറയുന്നു. റാങ്ക് ലിസ്റ്റിലും മാർക്ക് നൽകിയതിലും അപാകതയില്ലെന്നും ഗ്രേസ് മാർക്ക് പ്രശ്നങ്ങൾ പരിഹരിച്ചെന്നും എൻടിഎ കോടതിയെ അറിയിച്ചു. അന്വേഷണത്തെ സംബന്ധിച്ച് സിബിഐയും റിപ്പോർട്ട് സമർപ്പിച്ചെന്നാണ് വിവരം. നാളെയാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe