നിയമസഭ കൈയാങ്കളി കേസ്: വിചാരണ തീയതി തീരുമാനിക്കുന്നത് വീണ്ടും മാറ്റി

news image
Jun 19, 2023, 1:34 pm GMT+0000 payyolionline.in

തിരുവനന്തപുരം: കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ തീയതി തീരുമാനിക്കുന്നത് രണ്ടാം തവണയും മാറ്റിവച്ചു. നിയമസഭയിലുണ്ടായ ആക്രമവുമായി ബന്ധപ്പെട്ട് മുൻ വനിതാ എം.എൽ.എ ജമീല പ്രകാശിനെ അന്നത്തെ ഭരണപക്ഷത്തെ ശിവദാസൻ നായർ ആക്രമിച്ച കേസും ഇതോടൊപ്പം പരിഗണിക്കണം എന്ന ആവശ്യവുമായി ജമീല പ്രകാശ് ഹർജി നൽകിയതിനെ തുടർന്നാണ് കേസ് നടപടി മാറ്റിവച്ചത്.

ഇതോട രണ്ടാം തവണയും ഒരു ഇടത് വനിത നേതാവ് ഹർജിയുമായി വന്നതിനാൽ കേസ് വിചാരണ ഇനിയും നീളും. നേരത്ത കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മുൻ വനിത എം.എൽ.എമാർ. ബിജിമോൾ, ഗീതാ ഗോപി എന്നിവർ ഹർജിയുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി നിലനിൽക്കില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ഹർജി പിൻവലിക്കുകയായിരുന്നു. ഇത് പിന്നാലെയാണ് പുതിയ ആവശ്യവുമായ മറ്റൊരു വനിത നേതാവ് കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്കോടതിയാണ് കേസ് പരിഗണിക്കുന്നത്.

മന്ത്രി ശിവൻകുട്ടി,ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ ആറു പ്രതികൾ. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ട്ടം വരുത്തി എന്നാണ് പൊലീസ് കേസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe