നിപ മരണം: പരിസര പ്രദേശങ്ങളിലെ മൃഗങ്ങളുടെ രക്തസാമ്പിളുകൾ ശേഖരിച്ചു

news image
Sep 20, 2024, 5:51 am GMT+0000 payyolionline.in

തി​രു​വാ​ലി: നി​പ ബാ​ധി​ത പ്ര​ദേ​ശ​ത്ത് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. നി​പ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത പ്ര​ദേ​ശ​ത്തി​ന്റെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് ര​ക്ത, സ്ര​വ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. ഇ​വ വി​ശ​ദ പ​രി​ശോ​ധ​ന​ക്ക​യ​ക്കും. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​വി. ബി​ന്ദു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സ്ട്രി​ക്ട് വെ​റ്റി​ന​റി സെൻറ​റി​ലെ ചീ​ഫ് വെ​റ്റി​ന​റി ഓ​ഫി​സ​ർ ഡോ. ​ഷാ​ജി, ഡോ. ​കെ. സു​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘ​മാ​ണ് തി​രു​വാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​ത്. തി​രു​വാ​ലി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ​ൽ അ​വ​ലോ​ക​ന യോ​ഗ​വും ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​രാ​മ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന ന​ട​പ​ടി​ക​ൾ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ വി​ശ​ദീ​ക​രി​ച്ചു.

സം​ഘ​ത്തി​ൽ ഡോ. ​കെ. അ​ബ്ദു​ൽ നാ​സ​ർ, തി​രു​വാ​ലി വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ജി​ബി​ൻ ജോ​ർ​ജ്, ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​സി. സു​രേ​ഷ് ബാ​ബു, ശ്രീ​നാ​ഥ്, ഷ​ഹി​ൻ ഷാ, ​ശ​ബ​രി ജാ​ന​കി, പി. ​സു​ന്ദ​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe