നിപ്പ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക് പോസ്റ്റ്; കൊയിലാണ്ടിയിൽ യുവാവിനെതിരെ കേസ്

news image
Sep 15, 2023, 9:51 am GMT+0000 payyolionline.in

കൊയിലാണ്ടി: നിപ വ്യാജ സൃഷ്ടിയെന്ന് ഫേസ് ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് ഐ.ടി ആക്ട് പ്രകാരം പോലീസ് കേസെടുത്ത്. ഐ.പി.സി. 118 E, കെ.പി.എ.505 (1) നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ എതിർത്ത് സമൂഹമാധ്യമങ്ങൾ വഴി തെറ്റാഴ രീതിയിൽ പ്രചരിപ്പിക്കുകയും, ആരോഗ്യ പ്രവർത്തകരെ നിരുൽസാഹപ്പെടുത്തുകയും, ചെയ്യുകയും, ചെയ്തതതിനാണ് കേസ്,

ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നുമാണ് പോസ്റ്റിനെതിരെ പരാതി ഉയർന്നത്. സംഭവം വിവാദമായ ഉടനെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും ഇതിനകം നിരവധി പേർ പോസ്റ്റ് കണ്ടിരുന്നതായാണ് അറിയുന്നത്. കൊയിലാണ്ടിയിലെ പത്രവിതരണക്കാരനാണ്. പൊതു ജന സുരക്ഷയ്ക്കായി വാർഡ് ആർ.ആർ.ടി.അംഗങ്ങൾക്കും, വാർഡ് മെംബർമാർക്കും, മറ്റ് ആരോഗ്യ പ്രവർത്തകർക്കും,പ്രത്യേക നിർദ്ദേശം നൽകുമെന്ന് ജില്ലാ കലക്ടർ കെ.ഗീത അറിയിച്ചു., ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് റുറൽ എസ്.പി കറപ്പസാമി അറിയിച്ചു.വ്യാജ സന്ദേശങ്ങൾക്കെതിരെ സൈബർ ചെക്കിംഗ് കർശനമാക്കുമെന്ന് കൊയിലാണ്ടി സിഐഎം.വി.ബിജു അറിയിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe