നികത്തിയ നെല്‍വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കര്‍ശന നടപടി: റവന്യൂ മന്ത്രി

news image
Jun 24, 2024, 5:06 pm GMT+0000 payyolionline.in

തിരുവനന്തപുരം: നികത്തിയ നെല്‍വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഇതിനായി പ്രത്യേക റിവോള്‍വിങ് ഫണ്ട് രൂപവത്​കരിച്ചു.

നികത്തിയ വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ നോട്ടീസ് നല്‍കും. പാലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പ്രക്രിയ പൂര്‍ത്തിയാക്കി ചെലവ് കുറ്റക്കാരില്‍നിന്ന് ഈടാക്കും.

നിയമസഭ പാസാക്കിയ ഭൂപതിവ് നിയമത്തിനുവേണ്ടതായ ചട്ടങ്ങള്‍ കൊണ്ടുവരും. റവന്യൂ റിക്കവറി നിയമം പരിഷ്‌കരിക്കാനുള്ള നടപടികളിലാണ് സര്‍ക്കാര്‍. 15 ഭേദഗതികള്‍ തയാറാക്കിവരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂമി തരംമാറ്റൽ പ്രക്രിയ ജൂലൈ ഒന്നുമുതല്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന്​ വകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യർഥന ചര്‍ച്ചകള്‍ക്കുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe