നാദാപുരത്ത് ഷൂ ഷോറൂമിന് തീപിടിച്ചു; ഫയർഫോഴ്‌സ് എത്തി വൻ ദുരന്തം ഒഴിവാക്കി – വീഡിയോ

news image
Mar 19, 2026, 5:59 am GMT+0000 payyolionline.in

നാദാപുരം: നാദാപുരം ടൗണിലെ റൂബി ഹൈപ്പർ മാർക്കറ്റിന് മുൻവശത്തുള്ള ഷൂ ഷോറൂമിൽ ഇന്നലെ അർദ്ധരാത്രി തീപിടുത്തം. രാത്രി 12:10-ഓടെയാണ് സംഭവം. ഷോറൂമിന് വശത്തുള്ള സ്റ്റെയർകേസിന് സമീപം സൂക്ഷിച്ചിരുന്ന കാർട്ടൂൺ ബോക്സുകൾക്കാണ് ആദ്യം തീപിടിച്ചത്.

നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ നാദാപുരം ഫയർഫോഴ്‌സ് യൂണിറ്റ് സമയോചിതമായി ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ കെട്ടിടങ്ങളിലേക്കും ഹൈപ്പർ മാർക്കറ്റിലേക്കും തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe