നാദാപുരത്ത് റോഡിലാകെ വിവിധ വർണങ്ങളിൽ പുക പടർത്തി യുവാക്കളുടെ കാർ യാത്ര

news image
Sep 4, 2024, 2:15 pm GMT+0000 payyolionline.in

നാദാപുരം: റോഡിലാകെ വിവിധ വർണങ്ങളിൽ പുക പടർത്തി വിവാഹ സംഘത്തിലെ യുവാക്കളുടെ യാത്ര മറ്റു യാത്രക്കാർക്കും വീട്ടുകാർക്കും ദുരിതമായി. 3 കാറുകളിലാണ് ആവോലത്തു നിന്നു തുടങ്ങി പാറക്കടവ് വരെ കാറിൽ നിന്നു തല പുറത്തേക്കിട്ട്  5 കിലോമീറ്റർ ദൂരത്തിൽ അപകടകരമായ യാത്ര നടത്തിയത്.

പിറകിലുണ്ടായിരുന്ന വാഹനങ്ങൾക്ക് പോകാൻ ഇടം നൽകാതെ റോഡ് നിറഞ്ഞുള്ള ഈ യാത്രയിൽ പലർക്കും വിവിധ വർണങ്ങളിലുള്ള പുക കണ്ണിലേക്ക് ഇരച്ചു കയറി കാഴ്ച തടസ്സപ്പെട്ടു. പരാതി ലഭിച്ചാൽ കേസെടുക്കാമെന്നാണ് പൊലീസ് നിലപാട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe