നാദാപുരം : ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ അഗതിമന്ദിരത്തിലെ കെയർ ടേക്കർ അറസ്‌റ്റിൽ. കുറ്റിക്കാട്ടൂർ പട്ടായിപറമ്പ് യൂനസി(34)നെയാണ് എടച്ചേരി എസ്ഐ കെ ടി കിരൺ പിടികൂടിയത്. കഴിഞ്ഞ ദിവസം അഗതിമന്ദിരത്തിലെ ശുചിമുറിയിൽവച്ച് യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. വടകര വനിതാ സെൽ സിഐ എം ഉഷകുമാരിക്കായിരുന്നു അന്വേഷണച്ചുമതല. സംഭവം ശ്രദ്ധയിൽപ്പെട്ട അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. യുവാവിനെ വടകര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്‌തു.