നടൻ മൻസൂർ അലി ഖാൻ ഐസിയുവിൽ; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞുവീണു

news image
Apr 18, 2024, 7:47 am GMT+0000 payyolionline.in

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ന‍ടൻ മൻസൂർ അലി ഖാൻ കുഴഞ്ഞുവീണു. വെല്ലൂരിൽ സ്വതന്ത്ര സാഥാനാർഥിയായി മത്സരിക്കുന്ന നടൻ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ നടൻ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ജനനായക പുലിഗൾ പാർട്ടിയുടെ സ്ഥാപകനാണ് മൻസൂർ അലി ഖാൻ. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പിലും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe