കൊല്ലം: സിനിമ നടനും നിർമാതാവുമായ ടി.പി. മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദരസംബന്ധമായ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യമില മോശമായതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
മലയാള ചലച്ചിത്ര താരസംഘടനായ അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറായിരുന്നു. 1994 മുതൽ 1997 വരെ അമ്മയുടെ ജനറൽ സെക്രട്ടറിയായും 2000 മുതൽ 2006 വരെ ജോയിന്‍റ് സെക്രട്ടറിയായും പ്രവർത്തിച്ചു.
വർഷങ്ങളായി പത്തനാപുരം ഗാന്ധിഭവനിൽ ആയിരുന്നു താമസം. സംസ്കാരം നാളെ വൈകിട്ട് ശാന്തികവാടത്തിൽ നടക്കും.