നഗര തദ്ദേശ സ്ഥാപനങ്ങളിൽ 170 പുതിയ തസ്തികകളിലേക്ക് താൽക്കാലിക നിയമനം

news image
Dec 15, 2025, 3:39 pm GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുനിസിപ്പൽ തലത്തിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി പുതിയ മുൻസിപ്പൽ തസ്തികകൾ രൂപീകരിച്ചു. വിവിധ തസ്തികകളിൽ ഒരു വർഷത്തേക്ക് താൽക്കാലികമായി കരാർ നിയമനം നടത്തും.

എൻവയോൺമെൻ്റൽ എഞ്ചിനീയർ (30 ഒഴിവുകൾ), മെക്കാനിക്കൽ എഞ്ചിനീയർ (30 ഒഴിവുകൾ), ഇലക്ട്രിക്കൽ എഞ്ചിനീയർ (22 ഒഴിവുകൾ)
ഹൈഡ്രോളജിസ്റ്റ് (22 ഒഴിവുകൾ) പബ്ലിക് ഹെൽത്ത് എഞ്ചിനീയർ (22 ഒഴിവുകൾ) അക്കൗണ്ടൻ്റ് (സ്പെഷ്യൽ കേഡർ- 22 ഒഴിവുകൾ),
ഫിനാൻസ് ഓഫീസർ (സ്പെഷ്യൽ കേഡർ 22 ഒഴിവുകൾ) എന്നിവയാണ് പുതിയ താൽക്കാലിക തസ്തികകൾ.

ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനം സംസ്ഥാനത്തുടനീളമുള്ള നഗര തദ്ദേശ സ്ഥാപനങ്ങളിലായിരിക്കും. വിശദവിവരങ്ങൾതദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ lsgd.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe