ധീരചരിതമെഴുതി ഷിബുവും ബിനുവും; ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ നേടി മലയാളി ഉദ്യോഗസ്ഥർ

news image
Jan 26, 2026, 10:10 am GMT+0000 payyolionline.in

ന്യൂഡൽഹി :  ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ 2 മലയാളി ഉദ്യോഗസ്ഥർക്കും. ഉള്ളിയേരി സ്വദേശിയും ഡൽഹി പൊലീസിൽ സബ് ഇൻസ്പെക്ടറുമായ ആർ.എസ്.ഷിബുവിനും കന്യാകുമാരി സ്വദേശിയും സിആർപിഎഫ് ഹെഡ് കോൺസ്റ്റബിളുമായ പി.ബിനുവിനുമാണ് പുരസ്കാരം. വിവിധ സ്ഫോടനക്കേസുകളിൽ പ്രതിയായ ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ജാവേദ് മട്ടുവിനെ പിടികൂടിയ ഡൽഹി പൊലീസ് സ്പെഷൽ സെൽ ടീമിലെ അംഗമായിരുന്നു ഷിബു. നിലവിൽ ഭീകരവിരുദ്ധ വിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്. ജമ്മു കശ്മീരിലെ വ്യത്യസ്ത ഓപ്പറേഷനുകളിലെ പങ്കാളിത്തം പരിഗണിച്ചാണ് ബിനുവിന് മെഡൽ. നിലവിൽ ഛത്തിസ്ഗഡിലാണ് ബിനു സേവനമനുഷ്ഠിക്കുന്നത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe