ദൗത്യം നിര്‍ണാട്ടഘട്ടത്തില്‍; തണ്ണീർക്കൊമ്പനെ രാത്രി തന്നെ കര്‍ണാടകത്തിലേക്ക് കൊണ്ടുപോകും

news image
Feb 2, 2024, 4:15 pm GMT+0000 payyolionline.in

വയനാട്: 12 മണിക്കൂറോളം മാനന്തവാടിയെ മുള്‍മുനയിൽ നിര്‍ത്തിയ കാട്ടാനയെ ഇന്ന് രാത്രി തന്നെ കർണാടകയിലേക്ക് കൊണ്ടുപോകുമെന്ന് കർണാടക വനംവകുപ്പ്. രാമപുരയിലെ ആന ക്യാമ്പിലേക്കാണ് തണ്ണീർക്കൊമ്പനെ എത്തിക്കുക എന്ന് ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ രമേഷ് കുമാർ ഐഎഫ്എസ്  പറഞ്ഞു.

ആനയുടെ ഇടത് കാലിന്‍റെ ഒരു ഭാഗത്തായി വീക്കം കാണാനുണ്ട്. ഇത് പരിക്കാണോ എന്ന് സംശയമുണ്ട്. അതിനാൽ ആന ക്യാമ്പിലെത്തി രണ്ട് ദിവസം വിദഗ്ധ ചികിത്സ നൽകാനാണ് തീരുമാനം. വെറ്ററിനറി സർജൻമാരെത്തി ആനയെ വിശദമായി പരിശോധിക്കുമെന്നും ഫീൽഡ് ഡയറക്ടർ വ്യക്തമാക്കി. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തി രണ്ട് ദിവസത്തിന് ശേഷം ആനയെ കാട്ടിലേക്ക് തുറന്നുവിടുമെന്നും ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe