കൊല്ലം: ദേശീയ പാത വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നിര്‍മ്മണ പ്രവര്‍ത്തിക്കിടെ കൊല്ലത്ത് പഴയ റോഡ് ഇടിഞ്ഞുതാഴ്ന്നു. സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന് വീഴുകയായിരുന്നു. സമീപത്തെ റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണിഞ്ഞ സ്ഥലത്ത് ഈ സമയം വാഹനങ്ങളും നിര്‍മ്മാണ തൊഴിലാളികളും ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.
റോഡ് ഇടിയുമ്പോള്‍ സമീപത്തുകൂടെ വാഹനങ്ങള്‍ കടന്നുപോയിരുന്നെങ്കിലും തലനാരിഴക്കാണ് അപകടമൊഴിവായത്. കൊല്ലം കല്ലുന്താഴത്ത് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനോട് ചേര്‍ന്ന പഴയ റോഡാണ് ഇടിഞ്ഞുതാഴ്ന്നത്. ഇന്ന് വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. വലിയ ശബ്ദത്തോടെ റോഡ് ഇടിഞ്ഞുതാഴുകയായിരുന്നു. റോഡിന് സമീപത്തെ കോണ്‍ക്രീറ്റ് ഉള്‍പ്പെടെ നിലം പതിച്ചു.