ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്

news image
Oct 10, 2023, 6:50 am GMT+0000 payyolionline.in

ദുബായ്: ഡിജിറ്റൽ ബിസിനെസ്സ് വാലെറ്റിൽ യു.എസ് .ബി ചിപ്പിൽ  അടങ്ങിയിട്ടുള്ള ആദ്യ ദുബായ് ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ് . ദുബായിലെ മുൻനിര സര്ക്കാര് സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യു.എ ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

 

 

നേരത്തെ പാസ്സ്പോർട്ടിൽ പതിച്ചു നൽകിയിരുന്ന വിസ പതിപ്പ് പൂർണമായും നിർത്തലാക്കിയിരുന്നു, പുതിയ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ ഗോൾഡൻ വിസക്ക് പുറമെ വ്യക്തികളുടെ എമിരേറ്റ്സ് ഐ.ഡി ,താമസ വിസ, പാസ്പോര്‍ട്ട് ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ എല്ലാം ഒറ്റ ബിസിനെസ്സ് വാലെറ്റിൽ ലഭ്യമാകുമെന്നുള്ളതാണ് പ്രത്യേകത. നേരത്തെ ഏറ്റവും കൂടുതൽ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ച് ഡിജിറ്റൽ മുഖേനയായിരുന്നു .

 

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. ‘ബോയ് ഫ്രണ്ട്’ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണിക്ക് ഇന്ന് നിരവധി ആരാധകരുണ്ട്.  മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്‍റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സിനിമയ്ക്കും പുറമേ ഉദ്ഘാടന ചടങ്ങുകളിലും താരമായി മാറുകയാണ്  ഹണി റോസ്. ഹണി റോസിന്‍റെ സോഷ്യല്‍‌ മീഡിയ ചിത്രങ്ങള്‍‌ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറ്.

അതേ സമയം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഹണി റോസിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് മൂലം ആദ്യ പോസ്റ്ററിലൂടെതന്നെ ഏറെ ജനശ്രദ്ധ ‘റേച്ചല്‍’ പിടിച്ചുപറ്റിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe