തിരുവനന്തപുരം > നടന് ദിലീപ് ശങ്കർ തലയിടിച്ച് വീണതാണെന്നണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന സൂചന. ദിലീപ് മുറിയില്‍ തലയിടിച്ച് വീണതായും സംശയമുണ്ട്. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികളെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ച ഉച്ചയോടെയാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടൽ മുറിയിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എറണാകുളം തെക്കന്‍ ചിറ്റൂര്‍ സ്വദേശിയാണ് ദിലീപ് ശങ്കർ.