അംഗൻവാടി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ‘ബാല്യസ്പന്ദനം’: തോടന്നൂർ ബ്ലോക്ക് തലത്തിൽ പദ്ധതിക്ക് തുടക്കം

news image
Sep 16, 2026, 7:42 am GMT+0000 payyolionline.in

തോടന്നൂർ: അംഗൻവാടി കുട്ടികൾക്കായുള്ള ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതിയായ ‘ബാല്യസ്പന്ദനം’ തോടന്നൂർ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് നിർവ്വഹിച്ചു. തോടന്നൂർ അംഗൻവാടിയിൽ വെച്ച് നടന്ന ചടങ്ങിലാണ് പദ്ധതിക്ക് ഔദ്യോഗിക തുടക്കമായത്.

കുട്ടികളുടെ ശാരീരിക-മാനസിക വളർച്ച ഉറപ്പുവരുത്തുന്നതിനും രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനുമായാണ് ബാല്യസ്പന്ദനം പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹാരിസ് മുറിച്ചാണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി, സി.ഡി.പി.ഒ, ഹെൽത്ത് സൂപ്പർവൈസർ മുജീബ് റഹ്‌മാൻ, തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe