തൊടുപുഴയില്‍ പിഞ്ചുമക്കളെ ഉപേക്ഷിച്ച് യുവതിയും യുവാവും ഒളിച്ചോടി; അറസ്റ്റ്

news image
May 9, 2023, 1:51 pm GMT+0000 payyolionline.in

തൊടുപുഴ> പിഞ്ചുമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. തൊടുപുഴ സ്വദേശി മുപ്പതുകാരനെയും തങ്കമണി സ്വദേശി ഇരുപത്തിയെട്ടുകാരിയെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. കുടുംബത്തെ ഉപേക്ഷിച്ച് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കുഞ്ഞിനെ പരിരക്ഷിക്കാത്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75, 85 വകുപ്പുകള്‍ പ്രകാരമാണു യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe