‘തെരഞ്ഞെടുപ്പ് നടന്നത് കർണാടകയിൽ, ഞാൻ ഉള്ളത് കേരളത്തിൽ’, പ്രതികരിച്ച് വി മുരളീധരൻ

news image
May 13, 2023, 11:56 am GMT+0000 payyolionline.in

കോഴിക്കോട്: ‘തെരഞ്ഞെടുപ്പ് നടന്നത് കർണാടകയിൽ, ഞാൻ ഉള്ളത് കേരളത്തിൽ’, എന്നായിരുന്നു കർണാടക തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ ആദ്യ പ്രതികരണം. കർണാടകയിലെ പരാജയത്തെ പറ്റി അവിടത്തെ നേതാക്കൾ പറയുമെന്നും അദ്ദേഹം പറഞ്ഞു.

ഒപ്പം തന്നെ ബി ജെ പി ഇതിനു മുമ്പ് ജയിച്ചിട്ടും തോറ്റിട്ടുമുണ്ടെന്ന് പറഞ്ഞ മുരളീധരൻ, കഴിഞ്ഞ തവണ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും ലോക് സഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയെന്നും ചൂണ്ടികാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe