ന്യൂഡൽഹി> രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെയും പ്രഖ്യാപനമാണ് ഇന്ന് നടക്കുക. ഇന്ന് വൈകിട്ട് 3.30 ന് ഉള്ള വാർത്ത സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവുക.