തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. കൊച്ചിൻ ,തിരുവമ്പാടി – പാറമേക്കാവ് ദേവസ്വം ബോർഡുകൾക്കും സർക്കാരിനും കോടതി നോട്ടീസ് അയച്ചു. ജൂൺ 16 നകം വിശദീകരണം നൽകണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി.
ഏപ്രിൽ 21നാണ് മുണ്ടത്തിക്കോട് വയലിലെ വെടിക്കെട്ടുപുരയിൽ സ്ഫോടനമുണ്ടായത്. തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കോപ്പുകൾ നിർമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. കരാറുകാരൻ സതീഷ് ഉൾപ്പെടെ 17 പേരാണ് ദുരന്തത്തിൽ മരിച്ചത്. അപകടത്തെ തുടർന്ന് ഇത്തവണ തൃശൂർ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കി മിതമായ രീതിയിലായിരുന്നു ആഘോഷം.
