തൃ​ശൂ​ർ പൂ​ര​ത്തി​ന് വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ചെ​രു​പ്പി​ന് വി​ല​ക്ക്; ഹൈ​കോ​ട​തി വി​ധി​യി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്ന് ഉ​പ​ദേ​ശ​ക​സ​മി​തി

news image
Jan 3, 2024, 9:51 am GMT+0000 payyolionline.in

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​ന് വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ചെ​രു​പ്പ് ധ​രി​ച്ച് പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കി​യ ഹൈ​കോ​ട​തി​യി​ൽ വി​മ​ർ​ശ​നം. വി​ധി അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നും വ്യ​ക്ത​യി​ല്ലാ​ത്ത​താ​ണെ​ന്നും ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി ത​ന്നെ വി​മ​ർ​ശി​ക്കു​ന്നു. വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര പ​രി​സ​രം എ​ന്നാ​ണ് വി​ധി​യി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ റൗ​ണ്ട് മു​ത​ൽ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​മ​ട​ക്കം ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. വ​ട​ക്കു​ന്നാ​ഥ​ൻ ഗോ​പു​ര​ത്തി​ന​ക​ത്താ​ണ് ഇ​ല​ഞ്ഞി​ത്ത​റ മേ​ളം ന​ട​ക്കു​ന്ന​ത്. അ​തി​നു​ള്ളി​ലെ ചു​റ്റ​മ്പ​ല​ത്തി​ലാ​ണ് പ്ര​തി​ഷ്ഠ​ക​ളു​ള്ള​ത്. പൂ​ര​ത്തി​ന് വി​ദേ​ശ​ത്ത് നി​ന്ന​ട​ക്കം ജാ​തി​ഭേ​ദ​മി​ല്ലാ​തെ പ​തി​നാ​യി​ര​ങ്ങ​ൾ എ​ത്തു​ന്ന​താ​ണ്.

 

 

ഇ​ല​ഞ്ഞി​ത്ത​റ മേ​ളം ന​ട​ക്കു​ന്ന ഗോ​പു​ര​ത്തി​ന​ക​ത്തേ​ക്കും ആ​യി​ര​ങ്ങ​ളെ​ത്തും. സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ള്ള പൊ​ലീ​സു​കാ​ർ, മ​റ്റ് മേ​ള​ക്കാ​ർ, ആ​ന​ക്കാ​ർ, കാ​ണി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ചെ​രി​പ്പു​ക​ൾ ഒ​രി​ട​ത്ത് വെ​ച്ച് പോ​കാ​നാ​വി​ല്ല. മാ​ത്ര​മ​ല്ല, പൂ​രം നാ​ളി​ൽ ശു​ദ്ധി​ക​ർ​മ​ത്തി​നു​ശേ​ഷ​മാ​ണ് ന​ട​തു​റ​ക്കു​ക. ഇ​തി​ന് ശേ​ഷം നാ​ല് ദി​വ​സ​മെ​ടു​ത്തു​ള്ള വി​ശ​ദ​മാ​യ ശു​ദ്ധി ക്രി​യ​ക​ളും ന​ട​ത്തു​ന്നു​ണ്ട്.

നേ​ര​ത്തെ സ​മാ​ന ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം ഉ​യ​ർ​ന്നി​രു​ന്നു​വെ​ങ്കി​ലും പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും ശു​ദ്ധി​ക്രി​യ​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ചെ​രു​പ്പ് ധ​രി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നു​മു​ള്ള താ​ന്ത്രി​കാ​ഭി​പ്രാ​യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് മാ​റ്റം വ​രു​ത്തി​യ​ത്. വി​ശ​ദ​വി​ധി പ​ക​ർ​പ്പ് ല​ഭി​ച്ച ശേ​ഷം ഹൈ​കോ​ട​തി വി​ധി​യി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളെ​ന്തെ​ന്ന​തി​നെ കു​റി​ച്ച് ത​ന്ത്രി​മാ​രു​ടെ അ​ഭി​പ്രാ​യം കേ​ട്ട​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് ബോ​ർ​ഡ് ആ​ലോ​ചി​ക്കു​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe