തുറയൂരിൽ കച്ചവടക്കാർക്കും തൊഴിലാളികൾക്കുമായി ഭക്ഷ്യസുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

news image
Jul 23, 2026, 1:53 pm GMT+0000 payyolionline.in

തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്ത്, ഭക്ഷ്യസുരക്ഷാ വിഭാഗം, കുടുംബ ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കുമായി ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സജീവ് പി.ബി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദിനേശൻ പി.കെ. സ്വാഗതം ആശംസിച്ചു. ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ച് പേരാമ്പ്ര ഫുഡ് സേഫ്റ്റി ഓഫീസർ വിജി വിൽസൺ ക്ലാസ്സെടുത്തു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റസാഖ് കുറ്റിയിൽ, ജിഷ മാടായി എന്നിവർ ആശംസകൾ അർപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ മുന്നറിയിപ്പ് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe