മലപ്പുറം: മാര്‍ബില്‍ ശരീരത്തിലേക്ക് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മലപ്പുറം തിരൂരില്‍ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. പശ്ചിമ ബംഗാള്‍ സ്വദേശി ഭാസി ആണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
മലപ്പുറം തിരൂരില്‍ ലോറിയില്‍നിന്ന് ലോഡ് ഇറക്കുന്നതിനിടെയാണ് വലിയ മാര്‍ബില്‍ പാളി തൊഴിലാളികളുടെ മുകളിലേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ ഭാസിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റു രണ്ടു പേരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.