തിരുവനന്തപുരത്ത് വാട്സാപ്പ് ആപ്പ് ഡിലീറ്റ് ചെയ്തതിന് ആറുവയസ്സുകാരിക്ക് അമ്മയുടെ ക്രൂരമർദനം; അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു

news image
Oct 9, 2026, 12:28 pm GMT+0000 payyolionline.in

തിരുവനന്തപുരം: മൊബൈൽ ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തെന്ന നിസ്സാര കാരണത്തിന് ആറുവയസ്സുകാരിയായ മകളെ അമ്മ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചു. നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയിലാണ് സംഭവം നടന്നത്. മുഖത്ത് മാരകമായി പരിക്കേറ്റ കുഞ്ഞിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മയെ നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിലെടുത്തു.

ഉദിയൻകുളങ്ങര സ്വദേശികളായ വിഷ്ണു – ശോഭ ദമ്പതികളുടെ ഇളയ മകൾ വിഷ്ണുനന്ദയ്ക്കാണ് (6) മർദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അമ്മ ശോഭയുടെ ഫോണിലെ വാട്സാപ്പ് കുട്ടി അബദ്ധത്തിൽ ഡിലീറ്റ് ചെയ്തതാണ് ക്രൂരമായ മർദനത്തിന് കാരണമായത്. കട്ടിലിൽ നിന്ന് വീണ് മുഖത്ത് പരിക്കേറ്റതാണെന്ന് പറഞ്ഞാണ് കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ മുഖത്തെ മാരകമായ പരിക്കിൽ സംശയം തോന്നിയ ഡോക്ടർ നടത്തിയ അന്വേഷണത്തിൽ ആയിരുന്നു മർദന വിവരം പുറത്തറിയുന്നത് . തുടർന്ന് കുഞ്ഞിന്റെ അമ്മയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe