തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി; പരാതിക്കാരി ഭീഷണിപ്പെടുത്തിയെന്ന് മറുവാദം

news image
Mar 13, 2026, 2:32 pm GMT+0000 payyolionline.in

തിരുവനന്തപുരം: മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് സുനിൽ കുമാറിനെതിരെ പീഡന പരാതി. വിദേശത്ത് ജോലിയുള്ള യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. 2023ലാണ് കേസിന് ആസ്പദമായ സംഭവമെന്നാണ് വിവരം. തിരുവനന്തപുരം സ്വദേശിയായ യുവതി നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു.

അതേസമയം കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി സുനിൽ കുമാറിന്റെ കൈയിൽ നിന്നും യുവതി ലക്ഷങ്ങൾ പലപ്പോഴായി കൈപ്പറ്റിയെന്ന് സുനിൽ കുമാറും ആരോപിക്കുന്നു. നിലവിൽ ലീവിൽ പോയിരിക്കുന്ന സുനിൽ കുമാറിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടും ന്യൂറോ വിഭാഗം മേധാവിയുമായി സുനിൽകുമാർ യുവതിയെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലും കോവളത്തും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe