തിക്കോടി: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അവധിക്കാലത്ത് വിദ്യാർഥികൾക്കായി നടത്തിവരുന്ന ‘വർണ കൂടാരം വായനാ കളരി’ പ്രോഗ്രാമിന്റെ ഭാഗമായി തിക്കോടി നേതാജി ഗ്രന്ഥാലയം ഒറിഗാമി ശിൽപശാല സംഘടിപ്പിച്ചു. കെ. രവീന്ദ്രൻ മാസ്റ്റർ ശിൽപശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വന്ദന മഠത്തിക്കുളങ്ങര കുട്ടികൾക്കായി ഒറിഗാമിയിൽ പ്രത്യേക പരിശീലനം നൽകി. കൃഷ്ണൻ എം.കെ, ബൈജു ചാലിൽ, ഷജ് മഅനീസ് എന്നിവർ ശിൽപശാലയ്ക്ക് നേതൃത്വം നൽകി.

