തിക്കോടി കല്ലകത്ത് ബീച്ചിലെ അപകടം : വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന് ഷാഫി പറമ്പിൽ എം.പി – വീഡിയോ

news image
Jan 27, 2025, 4:29 am GMT+0000 payyolionline.in

 

 

തിക്കോടി: വിനോദ സഞ്ചാരികളായ നാലു പേർ മരണമടഞ്ഞ തിക്കോടി കല്ലകത്ത് ബീച്ചിലെ അപകടം അതീവ ദുഃഖകരമാണെന്ന് ഷാഫി പറമ്പിൽ എം.പി പ്രതികരിച്ചു.  അപകടകരമായ ചുഴികളുളള കടലോരമാണിതെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. പൊട്ടെന്ന് കടലിന്റെ സ്വഭാവവും മാറും.  വിനോദ സഞ്ചാര കേന്ദ്രങ്ങലില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് ദുരന്തങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്.  വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷ ഏർപ്പെടുത്തണമെന്ന് ഷാഫി പറമ്പിൽ എം.പി  കൂട്ടിച്ചേർത്തു.

 

 

 

തിക്കോടി വാസികള്‍ക്ക് അടിന്തിര രക്ഷാ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കുകയും ആവശ്യത്തിന് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നല്‍കുകയും വേണമെന്നും  വികസിച്ചു വരുന്ന വിനോദ സഞ്ചാര കേന്ദ്രമെന്ന പരിഗണന നല്‍കി പോലീസ് എയിഡ് പോസ്റ്റ്, ആവശ്യത്തിന് തെരുവ് വിളക്കുകള്‍ എന്നിവ വേണം അദ്ദേഹം പറഞ്ഞു .  വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്ക് അടിന്തിര  നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.

 

 

ലൈഫ് ഗാര്‍ഡുകളെ നിയോഗിക്കണം, സ്ഥിരമായ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തണം, സഞ്ചാരികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ ഗൈഡുകള്‍ വേണം, സഞ്ചാരികള്‍ കടലിന്റെ കൂടുതല ആഴത്തിലേക്ക് പോകാതിരിക്കാന്‍ നിയന്ത്രണ സംവിധാനം വേണമെന്നും  എം പി പറഞ്ഞു .  കാപ്പാട്,അകലാപ്പുഴ എന്നിവിടങ്ങളിലും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും   ഷാഫി പറമ്പില്‍ എം.പി പറഞ്ഞു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe