വയനാട്: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലില്‍ പ്രതികരിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ച ചുരം റോഡ് നിലവില്‍ പൂര്‍ണമായി തുറക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ആധുനീക ഉപകരണങ്ങൾ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ റോഡ് പൂര്‍ണമായി തുറക്കൂ. പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനം ഉണ്ടാവൂ. ചുരത്തിലെ ഒമ്പതാം വളവില്‍ അപകടക സാധ്യത നിലനില്‍ക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും എന്ന് മന്ത്രി പ്രതികരിച്ചു. മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും ജില്ലാ കലക്ടര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഒറ്റലൈനായി വാഹനങ്ങൾ കടത്തിയിരുന്നു. റോഡിന്റെ താമരശ്ശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം. ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ താമരശ്ശേരി ചുരം റോഡിലേക്ക് വീണ പാറക്കല്ലുകളും മണ്ണും പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടര്‍ന്നു നില്ക്കുന്ന പാറകള്‍ ഇനിയും റോഡിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രദേശത്ത് മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്തും. പ്രദേശത്ത് റോഡില്‍ രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഫയര്‍ ആന്റ് റെസ്ക്യൂ വിഭാഗവും തഹസില്‍ദാറും ഉറപ്പുവരുത്തും. ആവശ്യത്തിന് ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കും. ആംബുലന്‍സ് സര്‍വീസ് ഉറപ്പുവരുത്തുകയും പ്രദേശത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കാനും ജില്ലാകലക്ടര്‍ നിര്‍ദ്ദേശം നല്കി.
- Home
- Latest News
- താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; റോഡ് തുറക്കുക സുരക്ഷ ഉറപ്പാക്കിയതിന് ശേഷം, അപകട സാധ്യത നിലനില്ക്കുന്നു, പ്രതികരിച്ച് കെ രാജന്
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; റോഡ് തുറക്കുക സുരക്ഷ ഉറപ്പാക്കിയതിന് ശേഷം, അപകട സാധ്യത നിലനില്ക്കുന്നു, പ്രതികരിച്ച് കെ രാജന്
Share the news :
Aug 29, 2025, 5:31 am GMT+0000
payyolionline.in
നടക്കാവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; ഹണി ട്രാപ്പെന്ന് സംശയം
വരാന്തയിലെ ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു
Related storeis
ദീപക്കിന്റെ മരണം; യുവതിക്കെതിരെ പൊലീസ് കേസെടുത്തു
Jan 19, 2026, 3:53 pm GMT+0000
പിഎസ്സി ഉദ്യോഗാർഥികൾക്ക് സുപ്രധാന അറിയിപ്പ്; അപേക്ഷകളില്‍ അവസാന ...
Jan 19, 2026, 3:44 pm GMT+0000
പതിറ്റാണ്ടിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിൽ വിറങ്ങലിച്ച് സ്പെയിൻ...
Jan 19, 2026, 2:42 pm GMT+0000
കണ്ണീർ തോരാതെ അച്ഛനും അമ്മയും; ദീപക്കിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ...
Jan 19, 2026, 2:33 pm GMT+0000
വടകരയിൽ വീടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
Jan 19, 2026, 2:11 pm GMT+0000
കത്തിക്കയറി സ്വര്‍ണവില; ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധന
Jan 19, 2026, 1:55 pm GMT+0000
More from this section
പേരാമ്പ്ര ചേനോളി റോഡിലെ ഓയില്‍ മില്ലില്‍ തീപിടുത്തം
Jan 19, 2026, 12:17 pm GMT+0000
സ്വർണവില സർവകാല റെക്കോഡിൽ; ഉച്ചക്കു ശേഷവും വില കുതിച്ചുയർന്നു
Jan 19, 2026, 10:14 am GMT+0000
മൊബൈല്‍ ഫോണുകള്‍ സ്കൂളില്‍ കൊണ്ടുവരുന്നതിന് വിലക്ക്, പിടിച്ചെടുത്താ...
Jan 19, 2026, 9:55 am GMT+0000
‘യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം’, മുഖ്യമന്ത്രിക്കും...
Jan 19, 2026, 9:36 am GMT+0000
ചെണ്ട അധ്യാപകൻ, അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
Jan 19, 2026, 9:02 am GMT+0000
ചാറ്റ് ജി.പി.ടിയിൽ പരസ്യങ്ങൾ അവതരിപ്പിക്കാൻ ഓപ്പൺ എ.ഐ; സൗജന്യ ഉപയോക...
Jan 19, 2026, 8:57 am GMT+0000
എന്നും മോയ്സ്ചറൈസർ ഉപയോഗിച്ചിട്ടും സ്കിൻ ഡ്രൈ ആയി തേന്നുന്നുണ്ടോ? ...
Jan 19, 2026, 7:47 am GMT+0000
സ്വർണ്ണവിലയിൽ നേരിയ ഇടിവ്; അറിയാം ഇന്നത്തെ സ്വർണ്ണവില ….
Jan 19, 2026, 7:36 am GMT+0000
കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന സംഭവം: ശരണ്യ കുറ്റക്കാരി; രണ്ടാ...
Jan 19, 2026, 6:47 am GMT+0000
കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് കാട്ടുപന്നി ബൈക്കിലിടിച്ചു; 56കാരന് ...
Jan 19, 2026, 6:20 am GMT+0000
കൊയിലാണ്ടി കുറുവങ്ങാട് മാവിൻചുവടിൽ കാർ ലോറിയിലിടിച്ച് അപകടം
Jan 19, 2026, 6:08 am GMT+0000
പേരാമ്പ്രയിൽ വീട്ടിൽ കയറി സഹോദരങ്ങളെ കുത്തി പരിക്കേൽപ്പിച്ചു
Jan 19, 2026, 5:39 am GMT+0000
താൻ പറഞ്ഞത് യാഥാർത്ഥ്യം; പ്രസ്താവനയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ...
Jan 19, 2026, 5:24 am GMT+0000
ആലോചിച്ചിരിക്കേണ്ട ഇതു തന്നെ സമയം;ലാപ്ടോപ്പ് വാങ്ങാൻ ഉദ്ദേശിക്കുന്ന...
Jan 19, 2026, 5:18 am GMT+0000
വാഹന ഫിറ്റ്നസ് പുതുക്കല്‍; കേന്ദ്രം കുത്തനെ വര്‍ധിപ്പിച്ച ഫീസ് കുറ...
Jan 19, 2026, 4:27 am GMT+0000
