കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയിൽ മാതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പിടിയിലായ മകനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് നടപടി. പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകാനിരിക്കെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയെ (52) വെട്ടിക്കൊന്ന മകൻ ആഷിഖിനെ (25) ആണ് മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയത്. ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അടുത്ത വീട്ടിൽ പോയി തേങ്ങ പൊളിക്കാനെന്നു പറഞ്ഞ് കൊടുവാൾ വാങ്ങി കൊണ്ടുവന്ന് സുബൈദയുടെ കഴുത്തിന് വെട്ടുകയായിരുന്നു ഏക മകൻ ആഷിഖ്.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്തത്തിൽ കുളിച്ചുകിടക്കുന്ന സുബൈദയെയാണ് കണ്ടത്. നാട്ടുകാർക്കുനേരെ ആഷിഖ് കൊടുവാളുമായി ഭീഷണി മുഴക്കിയെങ്കിലും പിടികൂടി കെട്ടിയിട്ടു. കുറ്റബോധം തെല്ലുമില്ലാതെ ജനിപ്പിച്ചതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നാണ് ആഷിഖ് പറഞ്ഞത്. ലഹരിക്കടിമയായ ആഷിഖ്, മുമ്പ് രണ്ട് തവണ സുബൈദയെ കൊല്ലാന്‍ ശ്രമം നടത്തിയിരുന്നു