കോഴിക്കോട്: താമരശ്ശേരയിൽ പ്ലസ് ടു വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ച കേസിൽ സഹോദരൻ പൊലീസ് കസ്റ്റഡിയിൽ. ഇയാൾക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. രണ്ടു വർഷത്തോളമായി വീട്ടിൽവെച്ച് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി.
കഴിഞ്ഞ ദിവസം സുഹൃത്തിനോട് പെൺകുട്ടി പീഡന വിവരം പങ്കുവെച്ചിരുന്നു. സുഹൃത്ത് ഇക്കാര്യം സ്കൂൾ അധികൃതരെ അറിയിച്ചു. സ്കൂൾ അധികൃതർ പെൺകുട്ടിയോട് വിവരം തിരക്കിയപ്പോൾ എല്ലാ വിവരവും തുറന്നു പറയുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെയും അവർ പൊലീസിലും വിവരം അറിയിച്ചു. തുടർന്നാണ് പോക്സോ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.