താജ്മഹലിലെ ഉറൂസ് ആഘോഷം നിരോധിക്കണമെന്ന് ഹിന്ദു മഹാസഭയുടെ ഹര്‍ജി

news image
Feb 3, 2024, 5:54 am GMT+0000 payyolionline.in

ദില്ലി: താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരെ ഹിന്ദു മഹാസഭ കോടതിയില്‍ ഹര്‍ജി നല്‍കി. ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ടാണ് ഹര്‍ജി. ആഗ്ര കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഉറൂസിന് താജ്മഹലില്‍ സൗജന്യ പ്രവേശനം നല്‍കുന്നതിനെയും ഹര്‍ജിയില്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. ഹര്‍ജി മാര്‍ച്ച് നാലിന് ആഗ്ര കോടതി പരിഗണിക്കും.

 

അതേസമയം, ഗ്യാൻവാപി മസ്ജിദിലെ അറയിൽ തുടർച്ചയായ മൂന്നാം ദിനവും പൂജ തുടര്‍ന്നു. കനത്ത സുരക്ഷയിലാണ് ഇന്ന് പുലർച്ചെ പൂജ നടന്നത്. വിഷയത്തില്‍ മുസ്ലീം വ്യക്തി ബോര്‍ഡ് പ്രതിനിധികള്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. രാഷ്ട്രപതിയെ കാണാനും സമയം തേടിയിട്ടുണ്ട്.ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമം അട്ടിമറിക്കുന്നുവെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ആരോപിച്ചു.കാശിയിലും മഥുരയിലും ജില്ലാ കോടതി ഇടപെടൽ തടയണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടാനാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്‍റെ തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe