ചെന്നൈ:തമിഴ്നാട്ടിൽ ബിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ പെരമ്പൂരിന് സമീപം വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് ആംസ്ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയത്.
വടിവാളുപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ ആംസ്ട്രോങ്ങിനെ തൗസണ്ട് ലൈറ്റ്സിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
2012ൽ അംബേദക്ർ ലോ കോളജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് ആംസ്ടോങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചുവെന്നും പ്രതികൾക്കായി അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.