തമിഴന്റെ അഭിമാനമുയർത്തിയതിന് നന്ദി; പാർലമെന്റിൽ ചെ​ങ്കോൽ സ്ഥാപിച്ചതിനെ പ്രകീർത്തിച്ച് രജനീകാന്ത്

news image
May 28, 2023, 3:37 am GMT+0000 payyolionline.in

ന്യൂഡൽഹി: പാർലമെന്റിൽ ചെങ്കോൽ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പ്രകീർത്തിച്ച് രജനീകാന്ത്. തമിഴന്റെ അഭിമാനം ഉയർത്തിപിടിച്ചതിന് പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്ന് തമിഴ് സൂപ്പർ താരം രജനീകാന്ത്. തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമായ ചെങ്കോൽ ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ തിളങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായി രജനീകാന്ത് ട്വിറ്ററിൽ കുറിച്ചു.

പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം ചെങ്കോൽ കൈമാറിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിലാണ് തമിഴ്നാട്ടിലെ ഹിന്ദുസന്ന്യാസി സംഘം മന്ത്രോച്ഛാരണങ്ങളുടെ അകമ്പടിയോടെ ചെങ്കോൽ കൈമാറിയത്.

സന്ന്യാസിമാരുടെ അനുഗ്രഹം തേടിയ മോദിയെ അവർ നെറ്റിയിൽ കളഭക്കുറിയിട്ട് പട്ടും മാലയും ചാർത്തി സമ്മാനങ്ങൾ നൽകി. വെള്ളിയിൽ തീർത്ത് സ്വർണം പൊതിഞ്ഞ അഞ്ചടി നീളവും നന്ദിശിൽപവുമുള്ള ഈ ചെങ്കോൽ അലഹബാദിലെ മ്യൂസിയത്തിൽനിന്നാണ് എത്തിച്ചത്.

അതേസമയം, 21 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടുനിൽക്കുകയാണ്. ജ​നാ​ധി​പ​ത്യ, ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച്​ മോ​ദി​മ​യ​മാ​ക്കി രാ​ജ്യ​ത്തെ മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ്​ പ്ര​തി​പ​ക്ഷ ഐ​ക്യം ശ​ക്​​തി​പ്പെ​ടു​ത്തി​യ അ​സാ​ധാ​ര​ണ പ്ര​തി​ഷേ​ധ​മാ​യി വ​ള​ർ​ന്ന​ത്. പ​ര​മോ​ന്ന​ത സ്ഥാ​ന​ത്തി​രി​ക്കു​ന്ന രാ​ഷ്ട്ര​പ​തി​യെ മാ​റ്റി​നി​ർ​ത്തി പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​ത്​ അ​നൗ​ചി​ത്യ​വും അ​വ​ഹേ​ള​ന​വു​മാ​ണെ​ന്ന്​ പ്ര​തി​പ​ക്ഷം ക​രു​തു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe