പയ്യോളി: ഡൽഹിയിൽ സമരം നടത്തി വിജയം വരിച്ച വിദ്യാർത്ഥി സമൂഹത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ആർ.ജെ.ഡി പയ്യോളി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി.
സമരവിജയത്തെ തുടർന്ന് സംഘടിപ്പിച്ച പ്രകടനത്തിന് പി.ടി. രാഘവൻ, കൊളാവിപ്പാലം രാജൻ, കെ.വി. ചന്ദ്രൻ, കെ.പി. ഗിരീഷ് കുമാർ, ചെറിയാവി സുരേഷ് ബാബു, രാജ് നാരായണൻ, എം.ടി.കെ. ഭാസ്കരൻ, പി.വി. ഇബ്രാഹിം, ഒ.ടി. മുരളീദാസ്, പി.പി. മോഹൻദാസ്, കുൽസു റാഷിദ്, ശ്യാജി എന്നിവർ നേതൃത്വം നൽകി.
