ഡൽഹിയിൽ കെട്ടിടത്തിൽ തീപീടിത്തം: 6 പേർ മരിച്ചു

news image
Jan 19, 2024, 5:24 am GMT+0000 payyolionline.in
ന്യൂഡൽഹി : ഡൽഹിയിൽ കെട്ടിടത്തിന് തീപിടിച്ച് 6 പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പീതംപുരയിലുള്ള കെട്ടിട സമുച്ചയത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇന്നലെ രാത്രിയാണ് സംഭവം. 2 കുടുംബങ്ങളിൽ നിന്നുള്ള 6 പേരാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe