ഡ്രൈവർക്ക് ഹൃദയാഘാതം; സ്‌കൂൾ ബസ് മതിലിൽ ഇടിച്ച് അപകടം; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

news image
Aug 5, 2026, 2:34 pm GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ സ്‌കൂൾ ബസ് മതിലിൽ ഇടിച്ച് അപകടം. ആറ്റിങ്ങൽ മദർ ഇന്ത്യ സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് സൂചന. ഡ്രൈവർ മരിച്ചു. താൽക്കാലിക ബസ് ഡ്രൈവറായ മുരളീധരൻ പിള്ളയാണ് മരിച്ചത്. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുട്ടികളുടെ പരിക്ക് സാരമല്ല.
കുട്ടികളുമായി ചിറയിൻകീഴ് മുട്ടപ്പലം ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ആയയും അഞ്ചുകുട്ടികളുമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. സ്ഥിരമായുള്ള ഡ്രൈവറിന് വയ്യാത്തതിനാൽ കഴിഞ്ഞ ഒരാഴ്ചയായി പകരത്തിന് എത്തിയതായിരുന്നു മുരളീധരൻ പിള്ള

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe