ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും,

news image
Dec 6, 2025, 9:19 am GMT+0000 payyolionline.in

തിരുവനന്തപുരം: ഡിസംബർ മാസത്തിൽ സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലേറെ അവധികൾ. തദ്ദേശ വോട്ടെടുപ്പ് രണ്ട് ഘട്ടമായതോടെ 9, 11 തീയതികളിൽ അവധി പ്രഖ്യാപിച്ചു. അന്ന് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നൽകും. സ്വകാര്യ മേഖലയിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും ഇന്നേ ദിവസം ശമ്പളത്തോടുകൂടി അവധിയാണ്. 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകൾക്കാണ് അവധി. 11ാം തീയതി തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകള്‍ക്കും അവധിയുണ്ട്. ഐടി കമ്പനികള്‍, ഫാക്ടറികള്‍, കടകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അവധി ബാധകമാണ്. ക്രിസ്മസ് അവധിക്കാലത്തിനും പ്രത്യേകതയുണ്ട്. ഇത്തവണ ക്രിസ്മസ് പരീക്ഷ ഡിസംബർ 15നാണ് ആരംഭിക്കുക. പരീക്ഷകള്‍ 23ന് അവസാനിക്കും. ക്രിസ്മസും ന്യൂയറും ആഘോഷിച്ച് 2026 ജനുവരി അഞ്ചിനാണ് സ്‌കൂളുകള്‍ തുറക്കുന്നത്. 12 ദിവസമാണ് സ്കൂളുകൾക്ക് അവധി ലഭിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe